യുഡിഎഫ് ജാഥകള്‍ മാറ്റില്ല; അഭിപ്രായഭിന്നതകള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ചചെയ്യും

തിരുവനന്തപുരം: യുഡിഎഫ് മേഖലാജാഥകള്‍ മാറ്റിവയ്ക്കില്ല. മുന്‍ നിശ്ചയപ്രകാരം തന്നെ മേഖലാജാഥകള്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ജാഥ നടത്താന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയാവുകയായിരുന്നു.

അഭിപ്രായഭിന്നതകള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പരസ്യ പ്രസ്താവനകള്‍ വിലക്കിയ കാര്യം കോണ്‍ഗ്രസ് മുന്നണിയെ അറിയിക്കും.

യുഡിഎഫ് മേഖലാ ജാഥകള്‍ നാളെയാണ് ആരംഭിക്കുന്നത്. നാലു മേഖലകളായി തിരിച്ചാണു ജാഥകളെങ്കിലും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ ജാഥ 27-നാണ് ആരംഭിക്കുന്നത്.

അതിനിടെ പ്രശ്‌നപരിഹാരത്തിനായി മന്ത്രി കെ സി ജോസഫ് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുമായും കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തി. എ.കെ.ആന്റണിയും നേതാക്കളുമായി ആശയവിനിമയം നടത്തി.

Top