യുഡിഎഫ് ഘടകകക്ഷികളെ ഇന്റലിജന്‍സ് നിരീക്ഷിച്ചത് ശരിയായില്ലെന്ന് വി.എസ്

വിശാഖപട്ടണം: ആര്‍എസ്പിയും ജനതാദളും ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളെ ഇന്റലിജന്‍സ് നിരീക്ഷിച്ചതു ശരിയായില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. യുഡിഎഫിനു ഘടകകക്ഷികളെ വിശ്വാസം ഇല്ലാതായിരിക്കുകയാണ്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും വി.എസ്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഘടകകക്ഷികളെ സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നതായി നേരത്തെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വെളിപ്പെടുത്തിയിരുന്നു.

Top