യുകെയില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരത്തില്‍

യുകെ: യുകെയില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരത്തില്‍ .മുപ്പതു വര്‍ഷത്തിനു ശേഷം ആദ്യമായാണ് നഴ്‌സുമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥര്‍ രോഗികളുടെ ക്ഷേമത്തിനു തന്നെ മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് സമരത്തിനു നേതൃത്വം കൊടുക്കുന്ന നേതാവ് പറയുന്നു. ഇംഗ്ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും നഴ്‌സുമാരും, മിഡ് വൈവ്‌സ്, ആംബുലന്‍സ് സ്റ്റാഫുകളുമാണ് സമരത്തിനിറങ്ങിയത്. ആറു യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നു. ശമ്പളവര്‍ധനവിനെ ക്കുറിച്ച് സര്‍ക്കാരിനു സൂചന നല്‍കുന്നതിന്റെ ഭാഗമായാണ് സമരം നടത്തുന്നത്.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ സ്റ്റാഫുകള്‍ ഒരു ശതമാനം ശമ്പള വര്‍ധനയാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. അത്യാഹിത വിഭാഗത്തിലേയും മെറ്റേര്‍ണിറ്റി വിഭാഗത്തിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് സമരം മൂലം തടസ്സം ഉണ്ടാകില്ല. ഡോക്ടര്‍മാര്‍ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആരോഗ്യമേഖലയില്‍ ആകെ നാലു ലക്ഷത്തോളം ജോലിക്കാരുണ്ടെന്നാണ് കണക്കുകള്‍. ഇംഗ്ലണ്ടിലുള്ള മുഴുവന്‍ ജോലിക്കാരുടെ മൂന്നിലൊന്ന് ജോലിക്കാര്‍ ആരോഗ്യമേഖലയിലുണ്ട്.

റോയല്‍ കോളേജ് മിഡ് വൈവ്‌സ്, യുണിസണ്‍, യുണൈറ്റ്, ജിഎംബി,, യൂണിയന്‍ ഓഫ് കണ്‍ട്രക്ഷന്‍ അലൈഡ് ട്രേഡ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ്, ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നിവയാണ് സമരത്തില്‍ പങ്കെടുക്കുന്ന യൂണിയനുകള്‍.

Top