യുകെയില്‍ അനധികൃത കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നു ; കൂടുതലും ഇന്ത്യയില്‍ നിന്ന്

യുകെയില്‍ അനധികൃതമായി കടന്നു കൂടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം യുകെയില്‍ അനധികൃതമായി എത്തിയ 14,000 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പിടിയിലായവരെ കൂടാതെ അനധികൃതമാി രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം ഇതിലും ഏറെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒരു ദിവസത്തില്‍ 40 എന്ന കണക്കിലാണ് കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നത്. കൂടുതല്‍ ചൈനീസ് റസ്റ്റൂറന്റ് , കാര്‍ വാഷ് എന്നിവ കേന്ദ്രീകരിച്ചാണ് അനധികൃത കുടിയേറ്റം നടക്കുന്നത്. 2011ല്‍ കുടിയേറിയവരുടെ എണ്ണം 7500 ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം എണ്ണത്തില്‍ ഇരട്ടിയായി.

അനധികൃതമായി രാജ്യത്ത് കുടിയേറി പാര്‍ത്തവരുടെ കയ്യില്‍ നിന്നും പിഴയായി 1.5 മില്യണ്‍ യൂറോയാണ് ഈടാക്കിയത്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക , ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍. അനധികൃതമായി രാജ്യത്ത് കുടിയേറി കമ്പനിയില്‍ ജോലി ചെയ്താല്‍ സ്ഥാപനമുടമ 20,000 യൂറോ പിഴയായി അടക്കേണ്ടി വരുമെന്നാണ് ചട്ടം.

രാജ്യത്ത് അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള പരിശോധന രാജ്യത്ത് ശക്തമാക്കുമെന്നും അവര്‍ അറിയിച്ചു.

Top