യുഎസ് ഓപ്പണ്‍: സെര്‍ബിയന്‍ താരം അനാ ഇവാനോവിക് പുറത്ത്

ന്യൂയോര്‍ക്ക്: കിരീട പ്രതീക്ഷയുമായി യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ സെര്‍ബിയന്‍ താരം അനാ ഇവാനോവിക് ആദ്യ റൗണ്ടില്‍ പുറത്ത്. ലോക അമ്പതാം റാങ്കുകാരി സ്ലോവാക്യയുടെ ഡോമിനിക ചിമ്പുല്‍കോവയോടു 6-3, 3-6, 6-3 നാണ് ഇവാനോവിക് പരാജയമറിഞ്ഞത്.

ടൂര്‍ണമെന്റിലെ ഏഴാം സീഡായ അനയും പുറത്തായതോടെ കലണ്ടര്‍ ഗ്രാന്‍ഡ്‌സ്‌ലാമിന് കോപ്പുകൂട്ടുന്ന അമേരിക്കയുടെ സെറീന വില്യംസിന്റെ മുന്നേറ്റം സുഗമമായി. സെറീനയ്ക്കു കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്നു കരുതപ്പെട്ടിരുന്ന ഷറപ്പോവ പരിക്കു മൂലം പിന്മാറിയിരുന്നു.

Top