യുഎസ് ഓപ്പണ്‍: മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ പുറത്തായി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ വീണ്ടും അട്ടിമറി. മുന്‍ ചാമ്പ്യന്‍ സ്‌പെയിന്റെ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ തോറ്റു പുറത്തായി. എട്ടാം സീഡും രണ്ടു തവണ ഫ്‌ലൂഷിങ് മെഡോസില്‍ കിരീടമണിയുകയും ചെയ്ത നദാലിനെ ഇറ്റലിയുടെ 32ാം സീഡായ ഫാബ്ലോ ഫോഗ്‌നിനിയാണ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് അട്ടിമറിച്ചത്.

അഞ്ചു സെറ്റു നീണ്ട മത്സരത്തിലെ ആദ്യ രണ്ട് സെറ്റു നേടിയ ശേഷമാണ് നദാല്‍ മത്സരം കൈവിട്ടത്. സ്‌കോര്‍ 3-6, 4-6, 6-4, 6-3, 6-4.

2013ലെ ചാമ്പ്യനായ നദാല്‍ പരിക്ക്മൂലം കഴിഞ്ഞ വര്‍ഷം യു.എസ്. ഓപ്പണില്‍ കളിച്ചിരുന്നില്ല.

Top