യുഎസ് ഓപ്പണ്‍ ടെന്നിസ്: റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നു. അര്‍ജന്റീനയുടെ ലിയോനാര്‍ഡോ മായറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്വിസ് താരം ആദ്യ റൗണ്ട് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 6-1, 6-2, 6-2.

ആറാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് ഫെഡറര്‍ കളത്തിലിറങ്ങിയിരിക്കുന്നത്.

Top