യുഎസ് ഓപ്പണ്‍; ക്വിറ്റോവയെ അട്ടിമറിച്ച് ഫ്‌ളാവിയ പെന്നറ്റ സെമിയില്‍

ന്യൂയോര്‍ക്ക്: അഞ്ചാം സീഡ് പെട്രാ ക്വിറ്റോവയെ അട്ടിമറിച്ച് 26 -ാം സീഡ് ഫ്‌ളാവിയ പെന്നറ്റ യുഎസ് ഓപ്പണ്‍ സെമിയില്‍ കടന്നു. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണു ക്വിറ്റോവ പരാജയം സമ്മതിച്ചത്. സ്‌കോര്‍: 4-6, 6-4, 6-2. സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ഇറ്റാലിയന്‍ താരമാണു പെന്നറ്റ. നേരത്തെ ഇറ്റലിയുടെ റോബെട്ര വിന്‍സിയും സെമിയില്‍ കടന്നിരുന്നു. വിന്‍സി ആദ്യ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ നേരിടും.

അവസാന ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ് ബലാറസിന്റെ വിക്‌ടോറിയ അസരങ്കയെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു. സ്‌കോര്‍: 6-3, 4-6, 6-4. രണ്ടാം സെമിയില്‍ ഹാലെപ് പെന്നറ്റയെ നേരിടും.

Top