യുഎന്നില്‍ സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ നിലപാടുകള്‍ അറിയിച്ചു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമോദിച്ചു. ആഗോള വിഷയങ്ങളിലെ ശരിയായ അഭിപ്രായപ്രകടനം എന്നാണ് മോഡി സുഷമയുടെ പ്രസംഗത്തെ പ്രശംസിച്ചു തന്റെ ട്വിറ്ററില്‍ കുറിച്ചത്. സുഷമയുമായി സംസാരിച്ചെന്നും അവരെ പ്രശംസിച്ചെന്നും മോഡി ട്വിറ്ററില്‍ എഴുതി.

പാക്കിസ്ഥാന്റെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ക്കെതിരേ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശക്തമായ ഭാഷയില്‍ സുഷമ സ്വരാജ് വിമര്‍ശിച്ചു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരിഷ്‌കരിക്കണമെന്ന ഇന്ത്യന്‍ ആവശ്യം ഉന്നയിക്കാനും സുഷമ സ്വരാജ് യുഎന്‍ വേദി ഉപയോഗിച്ചിരുന്നു.

യുഎന്നില്‍ ഇന്ത്യയുടെ സംഭാവനകള്‍ എടുത്തുകാണിക്കുന്നതില്‍ സുഷമ വിജയിച്ചു. യുഎന്‍ 21-ാം നൂറ്റാണ്ടിനനുസൃതമാകണമെന്ന ഇന്ത്യയുടെ സ്വപ്നവും അവര്‍ അറിയിച്ചു- മോഡി ട്വിറ്ററില്‍ എഴുതി.

Top