യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ സമിതിയിലേക്ക് ഇ.ശ്രീധരന്‍

ന്യൂഡല്‍ഹി: ഡിഎംആര്‍സി മുഖ്യ ഉപദേശകനായ ഇ.ശ്രീധരന്‍ ഐക്യരാഷ്ട്ര സഭ ഉപദേശ സമിതിയിലേക്ക്. യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ സമിതിയിലേക്കാണു ശ്രീധരന്‍ എത്തുന്നത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് ശ്രീധരനെ നിയമിച്ചത്.

ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ശ്രീധരന്‍ കൊച്ചി മെട്രോ അടക്കമുള്ള ഇന്ത്യയിലെ വന്‍കിട പദ്ധതികളുടെ മേല്‍നോട്ടക്കാരനുമാണ്.

Top