യുഎഇയിൽ പൊതു ചടങ്ങിൽ പ്രവേശിക്കാൻ വാക്‌സിൻ എടുക്കണം

അബുദാബി: ജൂണ്‍ 6 മുതല്‍ വിനോദ പരിപാടികള്‍ ഉള്‍പ്പെടെ ലൈവ് പ്രോഗ്രാമുകള്‍ക്ക് അനുമതി നല്‍കിയ സാഹചര്യത്തില്‍ വാക്‌സിനെടുത്തവര്‍ക്കും വാക്സിന്‍ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തവര്‍ക്കും മാത്രമേ പ്രവേശനം നല്‍കൂ എന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി.

അതോടൊപ്പം പരിപാടികള്‍ക്കെത്തുന്നവര്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റില്‍ ലഭിച്ചതായിരിക്കണം സര്‍ട്ടിഫിക്കറ്റെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ ഹുസനി അറിയിച്ചു. അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ കൊവിഡ് ബാധിതനോ സമ്പര്‍ക്കത്തിലുള്ള വ്യക്തിയോ അല്ലെന്ന് കാണിക്കുന്ന ‘ഇ’ എന്ന അക്ഷരം ഉണ്ടായിരിക്കുകയും വേണം. അതോടൊപ്പം മാസ്‌ക് ധാരണം ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും പാലിക്കണം

Top