യുഎം മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യാ പ്രവേശനം ഫെബ്രുവരിയില്‍

ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലായിരിക്കും യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ ഇന്ത്യാ പ്രവേശനമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോ കാലത്ത് ഇന്ത്യാക്കാര്‍ക്കു വേണ്ടി തങ്ങളുടെ കുറെ മോഡലുകളെ അവതരിപ്പിച്ചിരുന്നു അമേരിക്കന്‍ ബ്രാന്‍ഡായ യുഎം. പരുക്കന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ട ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകളാണ് യുഎമ്മിന്റേത്.

ഇന്ത്യയിലേക്ക് ഘടകഭാഗങ്ങളെത്തിച്ച് അസംബ്ള്‍ ചെയ്യുകയാണ് യുഎം ചെയ്യുക. ഇതുവഴി വിലയില്‍ മത്സരക്ഷമത പുലര്‍ത്താന്‍ യുഎമ്മിന് കഴിയും. ഇന്ത്യയില്‍ നിന്ന് ഘടകഭാഗങ്ങള്‍ സോഴ്‌സ ചെയ്യുവാനും സാധ്യതയുണ്ട്. രാജിവ് മിശ്രയാണ് യുഎം ഇന്ത്യയുടെ ഡയറക്ടര്‍. വില്‍പനാസര്‍വീസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ഒരു ഇന്ത്യന്‍ പങ്കാളിയെ അന്വേഷിക്കുന്നുണ്ട് യുഎം ഇന്ത്യ.

Top