യാസര്‍ അറാഫത്തിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയതാണെന്ന് പാലസ്തീന്‍

റാമളള: പാലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതാണെന്ന് പാലസ്തീന്‍ അന്വേഷണ സംഘം. ഘാതകനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അന്വേഷണ സംഘ തലവന്‍ തൗഫീഖ് തിരാവി അറിയിച്ചു.

വ്യാഴാഴ്ച അറാഫത്തിന്റെ പതിനൊന്നാമത് ചരമവാര്‍ഷികം ആചരിക്കാനിരിക്കെയാണ് ഇസ്രായേലിനെതിരായ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ‘ഇസ്രായേല്‍ തന്നെയാണ് ഉത്തരവാദികള്‍’ തൗഫീഖ് ഉറപ്പിച്ചു പറഞ്ഞു. അതേസമയം, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം സംഘം പുറത്തുവിട്ടില്ല. കൊലപാതത്തിന്റെ വ്യക്തമായ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് കുറച്ചുകൂടി സാവകാശം ആവശ്യമാണെന്ന് തൗഫീഖ് പറഞ്ഞു.

2009ലാണ് അരാഫത്തിന്റെ മരണം സംബന്ധിച്ച് പലസ്തീന്‍ അന്വേഷണം പ്രഖ്യാപിച്ചത്.

2004ല്‍ ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാരീസിലെ പെഴ്‌സി സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അരാഫത്ത് മരണമടയുന്നത്.

Top