യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത് മുസ്ലീമായതിനാലെന്ന് അസാദുദ്ദിന്‍ ഒവൈസി

ഹൈദരാബാദ്: മുസ്‌ലിം ആയതുകൊണ്ടാണ് 1993 മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) നേതാവ് അസാദുദ്ദീന്‍ ഒവൈസി. വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ അതൊരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാവരുത്. ആര്‍ക്കൊക്കെയാണോ വധശിക്ഷ വിധിക്കുന്നത് അവരുടെയെല്ലാം വധശിക്ഷ നടപ്പാക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധിയുടെയും ബിയാന്ത് സിങ്ങിന്റെയും കൊലപാതകര്‍ക്ക് തമിഴ്‌നാടിലെയും പഞ്ചാബിലെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. എന്നാല്‍ യാക്കൂബ് മേമന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലെന്നും ഒവൈസി പറഞ്ഞു.

Top