യന്തിരന്‍ 2; ശങ്കറിന് തിരിച്ചടി, തിരക്കഥയ്ക്ക് നിലവാരമില്ലെന്ന് അര്‍ണോള്‍ഡ്

യന്തിരന്‍ 2 വിന് വേണ്ടി പ്രധാനവേഷം ചെയ്യാന്‍ ശങ്കര്‍ തീരുമാനിച്ചിരുന്നത് ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡിനെയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയുമായി അദ്ദേഹം അര്‍ണോള്‍ഡിനെ കാണുകയും ചെയ്തു. എന്നാല്‍ കഥ തനിക്ക് വേണ്ടി വീണ്ടും മാറ്റി എഴുതണമെന്ന് അര്‍ണോള്‍ഡ് ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഹോളിവുഡ് തിരക്കഥാകൃത്തുക്കളെ കൊണ്ട് കഥ മാറ്റി എഴുതിക്കണം. എങ്കില്‍ മാത്രമേ അഭിനയിക്കൂയെന്ന നിലപാട് അര്‍ണോള്‍ഡ് സ്വീകരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റോബോട്ട് 2 എന്നാണ് യന്തിരന്റെ രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. വില്ലന്‍ റോബോട്ട് ആയാണ് അര്‍ണോള്‍ഡ് ചിത്രത്തിലെത്തുന്നത്. ആദ്യഘട്ട ചിത്രീകരണത്തിനായി ജനുവരിയില്‍ അര്‍ണോള്‍ഡ് ഇന്ത്യയില്‍ എത്തുമെന്ന അറിയിച്ചിരുന്നെങ്കിലും തിരക്കഥയിലെ അസംതൃപ്തി മൂലം ചിത്രീകരണം ഇനിയും നീളുമെന്നാണ് സൂചന. 100 കോടിയാണ് അര്‍ണോള്‍ഡിന് പ്രതിഫലമായി നല്‍കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 450 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമി ജാക്‌സണ്‍ രജനിയുടെ നായികയായി എത്തും. 17 അസോഷ്യേറ്റ് ഡയറക്ടേര്‍സ് ആണ് ചിത്രത്തില്‍ ശങ്കറിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

Top