യന്തിരന്‍ 2 വില്‍ സ്റ്റൈല്‍മന്നന് നായിക എമി ജാക്‌സണ്‍

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സണ്‍ നായികയാവും. സൂപ്പര്‍ സംവിധായകന്‍ ഷങ്കര്‍ 2010ല്‍ സംവിധാനം ചെയ്ത ആദ്യ ഭാഗത്തില്‍ ബോളിവുഡ് നടി ഐശ്വര്യ റായ് ആയിരുന്നു നായിക. ജയമോഹനാണ് രണ്ടാം ഭാഗത്തിന്റെ രചന നിര്‍വഹിക്കുന്നത്. തിരക്കഥ പൂര്‍ത്തിയായി വരുന്നതായി ജയമോഹന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ത്രീ ഡിയിലാണ് ചിത്രം ഒരുങ്ങുക.

ആദ്യ ഭാഗത്തിലെ പോലെ സ്‌പെഷ്യല്‍ ഇഫക്ടസുകള്‍ വേണ്ടുവോളം രണ്ടാം ഭാഗത്തിലും ഉപയോഗിക്കും. ചിത്രത്തില്‍ എമിയുടെ വേഷവിധാനങ്ങളൊക്കെ തയ്യാര്‍ ചെയ്യുന്നത് ലോസാഞ്ജലസിലാണ്. അതിനാല്‍ തന്നെ അടുത്തിടെ എമി ഇതിനായി ലോസാഞ്ജലസിലേക്ക് പോയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

150 കോടി രൂപയായിരിക്കും രണ്ടാം ഭാഗത്തിന്റെ ബഡ്ജറ്റ് എന്നാണ് അറിയുന്നത്. മാത്രമല്ല, ചിത്രത്തില്‍ രജനികാന്തിന് വില്ലനായി ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2016 ആദ്യത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.

Top