മോദിക്ക് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിച്ചില്ലെന്ന് മുലായംസിംഗ് യാദവ്

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വീണ്ടും സാമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ്. മോദിക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനായില്ലെന്നാണ് മുലായം ശനിയാഴ്ച ആരോപിച്ചത്. കള്ളപ്പണവിഷയം ഒരു ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോദി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെന്നും രാജ്യത്തെ യുവജനങ്ങളെയടക്കം സ്വാധീനിച്ചെന്നും മുലായം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Top