മോഡിയുടെ വിദേശ യാത്രകള്‍ ഇന്ത്യയെ വികസിപ്പിക്കും: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ യാത്രകള്‍ക്ക് നേരെ പലഭാഗത്ത് നിന്നും വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ മോഡിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള നടപടികളെ മോഡിയുടെ വിദേശ യാത്രകള്‍ സഹായിക്കുമെന്ന് സുഷമ സ്വരാജ് ലോക്‌സഭയില്‍ പറഞ്ഞു.

അടുത്തിടെ മോഡി വിദേശ യാത്രനടത്തിയതിനെ ചൊല്ലി വന്‍ വിവാദങ്ങളുണ്ടായിരുന്നു. മോഡിയെ എന്‍.ആര്‍.ഐ പ്രധാനമന്ത്രിയെന്നായിരുന്നു പ്രതിപക്ഷം വിളിച്ചിരുന്നത്.

എന്നാല്‍, മോഡിയുടെ വിദേശ യാത്രകള്‍ രാജ്യത്തിന് പലവിധത്തില്‍ ഗുണകരമായെന്നും അന്താരാഷ്ട്ര ന
ിക്ഷേപം ഇന്ത്യയിലെത്തിക്കാനായെന്നുമാണ് സുഷമ സ്വരാജ് സഭയെ അറിയിച്ചത്. ഊര്‍ജ മേഖലയിലെ പല അന്താരാഷ്ട്ര ഉടമ്പടികളിലും മോഡി ഒപ്പു വച്ചെന്നും ലോക് നേതാക്കളുമായി കള്ളപ്പണത്തിന്റെ കാര്യം ചര്‍ച്ച ചെയ്‌തെന്നും സുഷമ സ്വരാജ് പറഞ്ഞു. മോഡിയുടെ വിദേശ യാത്രയെ ന്യായീകരിച്ച് ഇത് ആദ്യമായാണ് ഒരു മന്ത്രി രംഗത്ത് വരുന്നത്. അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇഷ്ടപ്പെടുന്ന നേതാവാണ് മോഡിയെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

Top