മോഡിക്ക് രോഗങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ അറിയാം; മരുന്ന് മാത്രം അറിയില്ലെന്ന് ശശി തരൂര്‍

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഏത് രോഗവും കൃത്യമായി കണ്ടെത്താന്‍ കഴിവുണ്ടെങ്കിലും അതിന് വേണ്ട മരുന്ന് മാത്രം നിര്‍ദേശിക്കാന്‍ അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ജയ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തരൂരിന്റെ ഈ പരാമര്‍ശം

മികച്ച ആശയങ്ങളാണ് മോഡി പറയുന്നത്. പക്ഷേ അതിന് വേണ്ട പരിഗണന പിന്നീട് നല്‍കാറില്ല. മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന ഡോക്ടര്‍ക്ക് അതിന് ഉതകുന്ന മരുന്നുകുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനമെന്നും’ തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വലിയ അന്തരത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രയോഗം.

Top