മോഡലിന്റെ അരക്കെട്ട് 20 ഇഞ്ചായി ചുരുങ്ങി ; ജീവന് ഭീഷണിയെന്ന് ഡോക്ടര്‍മാര്‍

അരക്കെട്ട് ഇടുങ്ങി വന്നാലും ജീവന് ഭീഷണിയാണെന്ന് ഓര്‍ത്തു കൊള്ളുക. മെലിയാന്‍ വേണ്ടി വെമ്പി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്കാണ് ഇത് പറഞ്ഞത്. അരക്കെട്ട് 20 ഇഞ്ചായി ചുരുക്കിയ മോഡലിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വെയ്സ്റ്റ് ട്രെയ്‌നറായി ജോലി ചെയ്ത് വരുന്ന അലേറ അവെന്‍ഡാനോ എന്ന മോഡലിനാണ് ഈ ദുര്‍ഗതി. ദിവസത്തില്‍ 23 മണിക്കൂറും ഇറുകിയ വസ്ത്രമാണ് യുവതി ധരിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഷേപ്പും ഏവര്‍ക്കും കാണാനാകും.

ബോഡിയുടെ വെയ്‌സ്റ്റ് 20 ഇഞ്ചായി ചുരുങ്ങിയിരിക്കുകയാണ്. ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ അത് ജീവന് ഭീഷണിയാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ എത്രയും പെട്ടെന്ന് വെയ്സ്റ്റ് ട്രെയ്‌നര്‍ എന്ന ജോലി ഉപേക്ഷിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെനിസ്വേയില്‍ നിന്നുള്ള മോഡലിനാണ് ഈ ദുര്‍ഗതി വന്നത്. ആറു വര്‍ഷമായിട്ട് ഇത്തരത്തില്‍ ഇറുകിയ വസ്ത്രം ധരിച്ചു മാത്രമേ മോഡല്‍
പുറത്തിറങ്ങാറുള്ളൂ.

കിടക്കുമ്പോള്‍ പോലും ഇറുകിയ വസ്ത്രമാണ് താന്‍ ധരിക്കുന്നത് , കൂടാതെ ഇറുക്കം കിട്ടുന്നതിന് വേണ്ടി ബെല്‍റ്റും ധരിക്കാറുണ്ടെന്നും യുവതി പറഞ്ഞു. ദിവസത്തില്‍ അര മണിക്കൂര്‍ മാത്രമാണ് തനിക്ക് റെസ്റ്റ് കിട്ടുന്നതെന്നും യുവതി പറഞ്ഞു.

ശരീര പ്രകൃതി ഇത്തരത്തിലായതിനാല്‍ എവിടെ ചെന്നാലും ആളുകള്‍ തന്നെ തുറിച്ചു നോക്കുന്നത് സാധാരണമാണ്. തന്റെ ശരീര പ്രകൃതി ശരിക്കും ഉള്ളതാണോ എന്ന് പലര്‍ക്കും സംശയം തോന്നാറുണ്ട്.ഇത്തരത്തിലുള്ള ബോഡി ഷേപ്പ കൊണ്ട് തനിക്ക് ഇതു വരെ യാതൊരു വിധ ബുദ്ദിമുട്ടും ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു.

ഇതു വരെ മോഡലിന്റെ ശരീരത്തിന് യാതൊരു വിധ കേടുപാടുകളും ഉണ്ടായിട്ടില്ല. എന്നാല്‍ ഇനി ഇത്തരത്തില്‍ ട്രെയ്‌നിംഗ് തുടര്‍ന്നാല്‍ ചിലപ്പോള്‍ മരണത്തിന് തന്നെ കീഴടങ്ങേണ്ടി വന്നേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Top