മോട്ടോ എക്‌സ് രണ്ടാം തലമുറ

ഗൂഗിള്‍ ഏറ്റെടുത്തതിനു ശേഷം മോട്ടറോള പുറത്തിറക്കിയ മോട്ടോ സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ എക്‌സ് (ജെന്‍ 2) ഇന്ത്യയിലെത്തി. 31,999 രൂപയാണ് ഇന്ത്യയില്‍ ഇതിന് വിലയിട്ടിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്‍പ്പന. സെപ്തംബര്‍ അഞ്ചിനായിരുന്നു മോട്ടറോള രണ്ടാം തലമുറ മോട്ടോ എക്‌സ് പുറത്തിറക്കിയത്.

ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റമാണ്. 5.2 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 ന്റെ സുരക്ഷിതത്വമുള്ളതിനാല്‍ സ്‌ക്രീനില്‍ പോറല്‍ വീഴുമെന്ന പേടി വേണ്ട. 2.5 ജിഗാഹെട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറിന് രണ്ട് ജി ബി റാമിന്റെ കരുത്തുമുണ്ട്. 13 മെഗാപിക്‌സലാണ് ക്യാമറ. മുന്‍ക്യാമറ 2 മെഗാപിക്‌സ്. 4 കെ വീഡിയോ റെക്കോര്‍ഡിങ്. 144 ഗ്രാം ഭാരമുള്ള മോട്ടോ എക്‌സ് രണ്ടാം തലമുറക്ക് ലിഅയണ്‍ 2200 എംഎഎച്ച് ബാറ്ററിയണുള്ളത്.

16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള മോട്ടോ എക്‌സ് (ജെന്‍ 2) ന്റെ ലതര്‍ ബാക് പാനലുള്ള മോഡലിന് 33999 രൂപയാണ് വില. എന്നാല്‍ 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ള മോട്ടോ എക്‌സ് എന്ന് ഇന്ത്യയിലെത്തുമെന്നതിനേക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല. നേരത്തേ പുറത്തിറങ്ങിയ മോട്ടോ എക്‌സിന് 23,999 രൂപയാണ് വില.

Top