മോട്ടോ ഇ 2 വിപണിയിലേക്ക്

മോട്ടോറോളയുടെ രണ്ടാം തലമുറ ഫേണ്‍ മോട്ടോ ഇ 2 ഉടന്‍ വിപണിയില്‍ എത്തുന്നു. ടെക്ക്‌മെക്കാനിസ് എന്ന ടെക്ക് സൈറ്റ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഫോണിന്റെ പ്രത്യേകതകളും പുറത്തുവിട്ടിട്ടുണ്ട്. 4.5 ഇഞ്ചായിരിക്കും ഫോണിന്റെ സ്‌ക്രീന്‍. മുന്‍ തലമുറ ഫോണില്‍ നിന്നും വ്യത്യസ്തമല്ല ഇതിന്റെ റെസല്യൂഷന്‍. 960 x 540 പിക്‌സലാണ് റെസല്യൂഷന്‍.

5 എംപിയാണ് ക്യാമറ ഇതില്‍ ഫ്‌ലാഷില്ല. 4ജി സപ്പോര്‍ട്ടുണ്ടാകും എന്നാണ് സൂചന. സ്‌നാപ് ഡ്രാഗണ്‍ പ്രോസസ്സര്‍ ആയിരിക്കും പ്രവര്‍ത്തനം നിയന്ത്രിക്കുക അതിന്റെ ശേഷി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോണിന്റെ വില സംബന്ധിച്ചും വ്യക്തമായ സൂചനയില്ല. പതിവ് വിലയെക്കാള്‍ കുറവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

Top