മോട്ടറോള സ്മാര്‍ട്ട് ഫോണുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് വഴി വില്‍പന തുടരും

ബംഗളൂരു: ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് വഴി വില്‍പന തുടരുമെന്ന് അമേരിക്കന്‍ കമ്പനിയായ മോട്ടോറോള.

ചെറുകിടവ്യാപാരികള്‍ വഴി ഫോണ്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫ്‌ളിപ്പ്കാര്‍ട്ട് മുഖേനയുള്ള വില്‍പനയില്‍ കമ്പനി സംതൃപ്തരാണെന്നും മോട്ടോറോളയുടെ ബിസിനസ്സ് തലവനായ അമിത് ബോണി പറഞ്ഞു.

മോട്ടോറോളയുടെ എതിരാളിയായ ക്‌സിയോമി ഇന്ത്യയില്‍ ചെറുകിട വ്യാപാരികള്‍ വഴി വില്‍പന ആരംഭിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ ഇന്ത്യയില്‍ മോട്ടോറോള സ്മാര്‍ട്ട് ഫോണുകളുടെ വില്‍പനയില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Top