മൊബൈല്‍ഫോണുകള്‍ക്കായി ഫ്‌ളിപ്കാര്‍ട്ട് ഓഫ്‌ലൈന്‍ ഷോറൂമുകള്‍ തുടങ്ങുന്നു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാര്‍ട്ട് ഓഫ്‌ലൈന്‍ ഷോറൂമുകള്‍ തുടങ്ങുന്നു. മൊബൈലുകള്‍ക്ക് മാത്രമാണ് ഓഫ്‌ലൈന്‍ ഷോറൂമുകള്‍ തുറക്കുക. ഇന്റര്‍നെറ്റിലൂടെ ഫ്‌ളിപ്കാര്‍ട്ടിന്റെ സേവനം ലഭിക്കാത്ത ആളുകളെ ലക്ഷ്യമിട്ട് കൊണ്ടാണ് ഓഫ്‌ലൈന്‍ രംഗത്തെക്ക് ഇറങ്ങുക.

ഇതുവഴി ഫ്‌ളിപ്കാര്‍ട്ട് ഷോറൂമുകളില്‍നിന്നു നേരിട്ട് മൊബൈല്‍ ഫോണുകള്‍ വാങ്ങാം. ഫ്‌ളിപ്കാര്‍ട്ട് ആപ്ലിക്കേഷനില്‍നിന്ന് ഓര്‍ഡര്‍ നല്കിയശേഷം നേരിട്ടോ അല്ലാതെയോ ഫോണുകള്‍ കൈപ്പറ്റാം.

നിലവില്‍ 19 നഗരങ്ങളിലായി 30 ഷോറൂമുകളാണ് ഫ്‌ളിപ്കാര്‍ട്ടിനുള്ളത്. ഓണ്‍ലൈനില്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ കണ്ട് പരിശോധിച്ചു വാങ്ങാന്‍ കഴിയില്ല എന്ന പോരായ്മയുണ്ട്. ഷോറൂമുകള്‍ ആരംഭിക്കുമ്പോള്‍ ഈ ന്യൂനത പരിഹരിക്കാന്‍ കഴിയും.

Top