മൊത്ത വിതരണക്കാര്‍ക്കായി ആമസോണ്‍ പുതിയ വെബ് സൈറ്റ് തുറക്കുന്നു

ബെംഗളുരു: മൊത്ത വിതരണക്കാര്‍ക്കുവേണ്ടി ആമസോണ്‍ രാജ്യത്ത് പുതിയ വെബ് സൈറ്റ് തുറക്കുന്നു. രജിസ്റ്റര്‍ ചെയ്ത് മൊത്തക്കച്ചവടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ ഈ വെബ് സൈറ്റ് വഴി വില്‍ക്കാം.

രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമായിരിക്കും ഉത്പന്നങ്ങള്‍ വിതരണം നടത്തുക. ചെറുകിട കച്ചവടക്കാര്‍ക്ക് ആമസോണ്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങി പ്രാദേശിക വിപണിയില്‍ വില്പന നടത്താം.

ചൈനീസ് ഭീമനായ ആലിബാബഡോട്ട്‌കോമിന്റെ മാതൃകയിലാണ് പുതിയ വില്പനരീതിയുമായി രാജ്യത്ത് ആമസോണെത്തുന്നത്. മെയ് രണ്ടാമത്തെ ആഴ്ചയോടെ കച്ചവടംതുടങ്ങുമെന്നാണ് സൂചന. ബെംഗളൂരുവിലായിരിക്കും ആദ്യം സേവനം നല്‍കുക.

ഓഫീസ് ഉപകരണങ്ങള്‍ക്കുപുറമേ, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയെല്ലാം വില്പനയ്ക്കുണ്ടാകും. 1000 രൂപയ്‌ക്കെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങണം.

Top