ഇനി കാമറയ്ക്ക് പിന്നില്‍ ; സഹസംവിധായകയായി മൈഥലി

സഹസംവിധായികയായി മൈഥിലി കാമറയ്ക്ക് പിന്നില്‍ തുടക്കം കുറിച്ചു. രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ ലോഹത്തില്‍ മൈഥിലി സഹസംവിധായികയാണ്. ഇതുകൂടാതെ ചിത്രത്തില്‍ ഒരു റോളില്‍ അഭിനയിക്കുന്നുമുണ്ട്. വൈകാതെ മൈഥിലിയെ സംവിധായികയായി പ്രതീക്ഷിക്കാം.

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാകൊലപാതകം എന്ന സിനിമയിലൂടെയായിരുന്നു മൈഥിലിയുടെ രംഗപ്രവേശം. ബ്രൈറ്റി ബാലചന്ദ്രന്‍ എന്ന പേര് മാറ്റി മൈഥിലി എന്നു പേരിട്ടത് രഞ്ജിത്താണ്. പാലേരി മാണിക്യം മൈഥിലിയുടെ ജീവിതത്തിലെ ശക്തമായ കഥാപാത്രമായിരുന്നു. എന്നാല്‍ പാലേരി മാണിക്യത്തിനുശേഷം മൈഥിലി ഇപ്പോഴാണ് ഒരു രഞ്ജിത് സിനിമയുടെ ഭാഗമാവുന്നത്. അതും ഒരേസമയം കാമറയ്ക്ക് മുന്നിലും പിന്നിലും.

ലോഹത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് മോഹന്‍ലാലിന്റെ നായിക. ചിത്രത്തിന്റെ ഷൂട്ടിങ് അറണാകുളത്ത് പുരോഗമിക്കുകയാണ്.

Top