മൈക്രോ ഫിനാന്‍സ് അഴിമതി; വിഎസ് പരാതി നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ വിഎസ് അച്യുതാനന്ദന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിന്മേലുള്ള തുടര്‍ നടപടികള്‍ക്ക് ആഭ്യന്ത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

സുകുമാരന്‍ നായരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനില്ലെന്ന എന്‍എസ്എസിന്റെ തീരുമാനം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു

താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ജേക്കബ് തോമസിന് ഉയര്‍ന്ന പദവികള്‍ നല്‍കിയത്. ഇടതു ഭരണകാലത്ത് അദ്ദേഹത്തിന് ലഭിച്ചത് അപ്രധാന പദവികളാണ്. ജേക്കബ് തോമസിനോട് വിശദീകരണം ചോദിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Top