മൈക്രോസോഫ്റ്റ് ഹാന്‍ഡ് സെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റും തങ്ങളുടെ ഹാന്‍ഡ് സെറ്റ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഇടിയാതിരിക്കാന്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ഹാന്‍ഡ് സെറ്റുകള്‍ നിര്‍മ്മിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഇറക്കുമതി ചെയ്ത് വിറ്റഴിക്കുന്ന മൊബൈല്‍ ഫോണുകളുടെ വില ഉയരുമെന്നത് ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു അപ്പോഴേ സൂചനയുണ്ടായിരുന്നു മൈക്രോസോഫ്റ്റ് ഇത്തരമൊരു തീരുമാനത്തില്‍ എത്തി ചേരുമെന്ന്.

ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐ.ഡി.സി.) കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍ 6.4 കോടി ഫോണുകളാണ് വിവിധ കമ്പനികള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പിന്തുണയ്ക്കാനാണ് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്.

Top