മൈക്രോസോഫ്റ്റ് ലൂമിയ 640 , ലൂമിയ 640 XL ഇന്ത്യന്‍ വിപണിയില്‍

മൈക്രോസോഫ്റ്റ് ലൂമിയ 640 , ലൂമിയ 640 XL എന്നിവ ഇന്ത്യയില്‍ ഇറക്കി. ഫോണുകള്‍ക്ക യഥാക്രമം 11,999 രൂപയും,15,799 രൂപയുമാണ് വില. കഴിഞ്ഞ മാസം നടന്ന ബാഴ്‌സിലോണ മൊബൈല്‍ കോണ്‍ഗ്രസിലാണ് മൈക്രോസോഫ്റ്റ് ഈ ഫോണുകള്‍ വിപണിയിലിറക്കിയത്.

ലൂമിയ 640 ഓണ്‍ലൈനിലൂടെ മാത്രമേ വില്‍പ്പന നടത്തു. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും വില്‍പ്പന. എന്നാല്‍ XL മോഡല്‍ ഓഫ് ലൈന്‍ വില്‍പ്പനയ്ക്കും എത്തും.

ലൂമിയ 640 അഞ്ച് ഇഞ്ച് സ്‌ക്രീനിലാണ് എത്തുന്നത്. എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. XL ഫോണ്‍ 5.7 ഇഞ്ചാണ് സ്‌ക്രീന്‍. ഇരു ഫോണുകളും ഡ്യൂവല്‍ സിം ഫോണാണ്. ഇരു ഫോണുകളും 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ പ്രോസസ്സറാണ് ഇതിലുള്ളത്.

വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫോണിനുള്ളത്. ഒപ്പം അടുത്തുതന്നെ എത്തുന്ന വിന്‍ഡോസ് 10 ലേക്ക് അപ്‌ഡേഷന്‍ ചെയ്യാനും സാധിക്കും. 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഫോണുകള്‍ക്ക് ലഭിക്കും അതുകൂടാതെ 128 ജിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാനും സാധിക്കും.

ലൂമിയ 640 ഫോണിന് 8 എംപി പിന്‍ക്യാമറയും, 0.9 എംപി മുന്‍ക്യാമറയുമാണ് ഉള്ളത്. എന്നാല്‍ XLന് ഇത് 13 എംപി പിന്‍ ക്യാമറയും 5 എംപി മുന്‍ക്യാമറയും ഉണ്ട്. ലൂമിയ 640 2500 എംഎഎച്ച് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ XLന് ബാറ്ററി ശേഷി 3000 എംഎഎച്ചാണ്.

Top