മൈക്രോസോഫ്റ്റ് ലൂമിയ 535 ഇന്ത്യയില്‍ എത്തുന്നു

നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയശേഷമുള്ള ഈ ആദ്യ ലൂമിയ ഫോണ്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 26നാവും ഈ ലോഞ്ചിങ്ങ് എന്നാണ് സൂചന.

5x5x5 പാക്കേജാണ് ഇതിന്റെ പ്രത്യേകത. 5 ഇഞ്ച് ഡിസ്പ്‌ളേ, 5 എംപി ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ എന്നിവയാണ് ഇതില്‍ ലഭ്യമാകുന്നത്. ഗോറില്ല ഗ്‌ളാസ് 3യുടെ പ്രൊട്ടക്ഷനാണ് ഫോണിന് ലഭിക്കുക. 1.2 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ് കോര്‍ പ്രോസസറാണ് 1ജിബി റാമുള്ള ഫോണിന് കരുത്ത് പകരുന്നത്.

8 ജിബി ഇന്റേണല്‍ സ്റ്റോറേജും 128 ജിബിവരെ മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. 1905 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 3ജി, വൈഫൈ, ബ്‌ളൂടൂത്ത് 4.0, എ ജിപിഎസ് കണക്ടിവിറ്റി സൗകര്യം ഈ സ്മാര്‍ട് ഫോണ്‍ നല്‍കുന്നുണ്ട്. സിയാന്‍, ബ്രൈറ്റ് ഗ്രീന്‍, ബ്രൈറ്റ് ഓറഞ്ച്, വൈറ്റ്, ഡാര്‍ക്ക് ഗ്രേയ്, ബ്‌ളാക്ക് നിറങ്ങളില്‍ 535 ലഭ്യമാകും.

110 യൂറോ (ഏകദേശം 8,400 രൂപ) ആണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റെ വില. 8.8 മില്ലിമീറ്റര്‍ കനമുള്ള ലൂമിയയുടെ ഭാരം 146 ഗ്രാമാണ്. സിയാന്‍, ബ്രൈറ്റ് ഗ്രീന്‍, ബ്രൈറ്റ് ഓറഞ്ച്, വൈറ്റ്, ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളില്‍ ലൂമിയ ലഭ്യമാകും.

Top