മൈക്രോസോഫ്റ്റിന്റെ പോര്‍ട്ടബിള്‍ ഡ്യുവല്‍ ചാര്‍ജര്‍ പവര്‍ബാങ്ക് എത്തുന്നു

പോര്‍ട്ടബിള്‍ ഡ്യുവല്‍ ചാര്‍ജര്‍ പവര്‍ബാങ്കുമായി മൈക്രോസോഫ്റ്റ് എത്തുന്നു. 5200എംഎഎച്ച്, 9000എംഎഎച്ച്, 12000എംഎച്ച് കപ്പാസിറ്റിയുള്ള പോര്‍ട്ടബിള്‍ ഡ്യുവല്‍ ചാര്‍ജര്‍ പവര്‍ബാങ്കുമായി മൈക്രോസോഫ്റ്റ് എത്തുന്നത്.

അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളില്‍ യഥാക്രമം 2,200, 2,900, 3,500 വിലയുള്ള ഈ പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ വിപണിയിലേക്കെത്തും. കപ്പാസിറ്റിയില്‍ മാത്രമാണ് വലിപ്പമുള്ളതെന്നും വളരെ എളുപ്പത്തില്‍ കൊണ്ട് നടക്കാവുന്ന തരത്തിലുള്ളതാണ് ഇതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. രണ്ട് യുഎസ്ബി പോര്‍ട്ടുള്ളതിനാല്‍ രണ്ട് ഡിവൈസുകള്‍ ഒരേ സമയം ചാര്‍ജ്ജ് ചെയ്യാനാകും.

Top