മൈക്രോമാക്‌സ് യൂ യുറേക്കാ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു

മൈക്രോമാക്‌സ് തങ്ങളുടെ ജനപ്രിയ മോഡലായ യൂ യുറേക്കായുടെ പിന്‍ഗാമി യൂ യുറേക്കാ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. സ്യാനോജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന് 9,999 രൂപയാണ് വില.

അലബാസ്റ്റര്‍ വൈറ്റ്, മൂണ്‍ഡസ്റ്റ് എന്നീ നിറങ്ങളിലാവും ഫോണ്‍ ലഭ്യമാകുക. ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പില്‍ അധിഷ്ഠിതമായ സ്യാനോജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്യുവല്‍ സിം മോഡലില്‍ 5.5 ഇഞ്ച് ഫുള്‍എച്ച്ഡി (1080 X 1920 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്.

മൈക്രോ സിം കാര്‍ഡുകളാണുപയോഗിക്കുന്നത്. ക്യാറ്റ് 4 4ജി എല്‍റ്റിഇ സപ്പോര്‍ട്ടീവ് ആണ് യൂയുറേക്കാ പ്ലസ്.

ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 1.5 ജിഗാഹെര്‍ട്‌സ് ക്ലോക്ക്‌സ്പീഡുള്ള 64 ബിറ്റ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസര്‍, 2 ജിബി റാം, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി ഓട്ടോഫോക്കസ് പിന്‍കാമറ, അഞ്ച് എംപി മുന്‍കാമറ, 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, 32 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്, 2500 മില്ലി ആമ്പിയര്‍ ബാറ്ററി എന്നിവയാണ് യൂയുറേക്കാ പ്ലസ് മോഡലിന്റെ പ്രധാന ഫീച്ചറുകള്‍.

ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, വൈ-ഫൈ, ജിപിഎസ്, 3.5എംഎം ഓഡിയോ ജാക്ക് തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. ആക്‌സിലറോ മീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ തുടങ്ങിയവയാണ് പ്രധാന സെന്‍സറുകള്‍.

Top