മൈക്രോമാക്‌സ് ജ്യൂസ് 2 വിപണിയില്‍ അവതരിപ്പിച്ചു

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ് പുതിയ മോഡലായ ക്യാന്‍വാസ് ജ്യൂസ് 2 അവതരിപ്പിച്ചു. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 18 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുന്ന ക്യാന്‍വാസ് ജ്യൂസ് 2 ഈ സെഗ്മെന്റില്‍ കടുത്ത മത്സരത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

3000 എം.എ.എച്ച് ബാറ്ററി, അഞ്ച് ഇഞ്ച് എച്ച്.ഡി സക്രീന്‍, 1280720 റെസല്യൂഷന്‍ ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്ട്‌സ് പ്രൊസസ്സര്‍, 2 ജിബി റാം, ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.0 ഓപ്പറേറ്റിങ് സിസ്റ്റം, 8 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 32 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന 8 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകള്‍

മെറ്റാലിക് നിറങ്ങളിലിറങ്ങുന്ന ക്യാന്‍വാസ് ജ്യൂസ് 2 ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. 8,999 രൂപയാണ് ഇതിന്റെ വില.

Top