മൈക്രോമാക്‌സ് കാന്‍വാസ് സെല്‍ഫി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തി

മൈക്രോമാക്‌സില്‍ നിന്നും രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി ഇന്ത്യന്‍ വിപണിയിലെത്തി. കാന്‍വാസ് സെല്‍ഫി 2, കാന്‍വാസ് സെല്‍ഫി 3 എന്നിവയാണ് പുതിയ ഫോണുകള്‍.

മുന്നിലും പിന്നിലും 5 എം.പി കാമറയുമായെത്തുന്ന സെല്‍ഫി2 വിന്റെ മുന്‍കാമറയില്‍ ഒവി 5670 എന്ന സെന്‍സറും 4 പി ലെന്‍സും പിന്‍ കാമറയില്‍ ഒവി 5648 എന്ന സെന്‍സറും 4 പി ലെന്‍സുമാനുള്ളത്.

സെല്‍ഫി2 വിന് 5 ഇഞ്ച് എസ് ഡബ്ല്യു വിജിഎ ,ഐ പിഎസ് ഡിസ്പ്ലയാണുള്ളത്. 1 ജിബി റാമും 8 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണ്‍ 2000 എം.എ.എച്ച് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1.3 ജിഗാ ഹെട്‌സ് വേഗതയുള്ള സെല്‍ഫി2 വിന്റെ പ്രോസസറിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

സെല്‍ഫി3 ഫോണിന് 4.8 ഇഞ്ച് എച്ച്ഡി അമോലെഡ് ഐപിഎസ് ഡിസ്പ്ലയാണുള്ളത്. ഗോറില ഗ്ലാസ്സ്3 സ്‌ക്രീനിന് സംരക്ഷണമേകും. 1.3 ജിഗാ ഹെട്‌സ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന പ്രോസസറോട് കൂടിയ സെല്‍ഫി3യുടെയും പ്രോസസറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല.

ഈ ഫോണിലെ രണ്ട് കാമറകളും 8 എം.പി വ്യക്തത നല്‍കുന്നതാണ്. ബ്ലൂ ഗ്ലാസ് 5 ലെഗ്രാന്‍ ലെന്‍സോടും എല്‍ഇഡി ഫ്‌ളാഷോടും കൂടിയ പിന്‍ കാമറ മികച്ച ആട്ടോഫോക്കസിംഗ് പ്രദാനം ചെയ്യുന്നുണ്ട്.

8 എംപി മുന്‍ കാമറയില്‍ സോണിയുടെ എം.എക്‌സ് 179 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് എല്‍.ഇ.ഡി ഫ്‌ളാഷും ലഭ്യമാണ്. 78 ഡിഗ്രി വൈഡ് ആംഗിള്‍ സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്താന്‍ സെല്‍ഫി3 യുടെ മുന്‍ കാമറയ്ക്ക് കഴിയും.

ജെസ്റ്റര്‍ ഷോട്ട്, ഫേസ് ബ്യൂട്ടിഫിക്കേഷന്‍, പനോരമ, നൈറ്റ് ഷോട്ട് തുടങ്ങിയ നിരവധി ഫീച്ചറുകള്‍ കാമറ ആപ്പില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു.

നീല, പച്ച, പര്‍പ്പിള്‍, ആകാശ നീല, മഞ്ഞ എന്നീ ഷേഡുകളില്‍ ലഭ്യമാകുന്ന ഫോണിന്റെ ബാറ്ററി 2300 എം.എ.എച്ച് ശേഷിയുള്ളതാണ്. 8 ജിബി ആന്തരിക സ്റ്റോറേജ് ശേഷിയുള്ള ഈ ഫോണിന് 1 ജിബി ഡിഡിആര്‍ റാമാണുള്ളത്.

ബ്ലൂടൂത്ത് സൗകര്യമുള്ള സെല്‍ഫി സ്റ്റിക്കും ഈ മോഡലിനൊപ്പം മൈക്രോമാക്‌സ് നല്‍കുന്നു. ആഗസ്റ്റ് 22 മുതല്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭിച്ച് തുടങ്ങുന്ന സെല്‍ഫി2 വിന് 5,999 രൂപയായിരിക്കും വില.

ആഗസ്റ്റ് അവസാന വാരത്തോടെ വിപണയിലെത്തുമെന്ന് കരുതുന്ന സെല്‍ഫി3 യുടെ വിലയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Top