മൈക്രോമാക്‌സിന്റെ യൂ യുറേക്ക ഓപ്പണ്‍ സെയില്‍ നടത്തുന്നു

മൈക്രോമാക്‌സിന്റെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണായ യൂ യുറേക്ക ഓപ്പണ്‍ സെയില്‍ നടത്തുന്നു. മൈക്രോമാക്‌സിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ പാര്‍ട്ട്ണറായ ആമസോണ്‍ ഇന്ത്യ വഴി ഫോണ്‍ രജിസ്റ്റര്‍ ചെയ്യതെ വാങ്ങാനാകും. ഈ വരുന്ന ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് യൂ യുറേക്ക രജിസ്റ്റര്‍ ചെയ്യാതെ വാങ്ങാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.

ഇതാദ്യമായാണ് യൂ യുറേക്ക രജിസ്‌ട്രേഷനില്ലാതെ വാങ്ങിക്കാനുള്ള അവസരം ഒരുക്കുന്നത്. മൈക്രോമാക്‌സിന്റെ പുതിയ മോഡലായ യൂ യുഫോറിയ മെയ് 12ന് വിപണിയിലെത്തും. ഇതിനുമുന്നോടിയായാണ് യൂ യുറേക്ക ഓപ്പണ്‍ സെയില്‍ നടത്തുന്നത്.

2015 ഏപ്രിലില്‍ മുതല്‍ ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഒ എസ് അപ്‌ഡേഷന്‍ ലഭ്യമായ യൂ യുറേക്ക റണ്‍ ചെയ്യുന്നത് സിനഗണ്‍ ഒ എസ്12ലാണ്. തകര്‍പ്പന്‍ പ്രത്യേകതകളുമായി പുറത്തിറങ്ങിയ ഫോണിന് 8,999 രൂപയാണ് വില.

ഡ്യൂവല്‍ സിം, 4ജി എല്‍ടിഇ കണക്ടിവിറ്റി, 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.5 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍, രണ്ട് ജിബി റാം, 13 എംപി സോണി എക്‌സ്മര്‍ ക്യാമറ, അഞ്ച് എംപി ഫ്രണ്ട് ക്യാമറ, 2500എംഎഎച്ച്‌ലി പോ ബാറ്ററി എന്നിവയാണ് മൈക്രോമാക്‌സ് യൂ യുറേക്ക സവിശേഷതകള്‍.

Top