മൈക്രോമാക്‌സിന്റെ ബോള്‍ട്ട് ഡി 303 വിപണിയില്‍ എത്തി

സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ ഭാഷാ ഉപയോഗം കൂടുതല്‍ ലളിതമാക്കി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ ബോള്‍ട്ട് ഡി 303 വിപണിയിലെത്തി. വിവിധ ഭാഷകള്‍ തെരഞ്ഞെടുക്കാവുന്ന മൈക്രോമാക്‌സിന്റെ ബോള്‍ട്ട് ഡി 303 വിഭാഗത്തിലുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണാണിത്.

രണ്ട് ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച യുണൈറ്റ് സീരീസിന് ശേഷം മൈക്രോമാക്‌സ് പുറത്തിറക്കുന്ന ഡി 303 ല്‍ 10 പ്രാദേശിക ഭാഷകളുണ്ട്. ഒറ്റ സൈ്വപ്പിലൂടെ ട്രാന്‍സലേറ്റ്, ട്രാന്‍സ്ലിറ്ററെറ്റ് എന്നീ ഓപ്ഷനുകള്‍ ഉപയോഗിക്കാം.

ഡി 303 ലെ ആപ് ബസാറിലൂടെ ഉപഭോക്താക്കള്‍ക്ക് പതിനായിരത്തിലേറെ ആപ്ലിക്കേഷനുകള്‍ പ്രാദേശിക ഭാഷയില്‍ ഡൗന്‍ണ്‍ലോഡ് ചെയ്യാം. പ്രാദേശിക ഭാഷയില്‍ മെനു കാണുകയും ചെയ്യാം.
1.3 ജി എച്ച് ഇസഡ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 4 ഇഞ്ച് ഡബ്ല്യു.വിജിഎ ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകള്‍. 3.2 എം പി ഫ്രണ്ട് കാമറയിലൂടെ മികവാര്‍ന്ന സെല്‍ഫി എടുക്കാന്‍ കഴിയും.

3 ജി സേവനങ്ങള്‍ അതിവേഗം ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ ബോള്‍ട്ട് ഡി 303 ല്‍ ലൈവ് സ്ട്രീം വീഡിയോ, മൂവി, മ്യൂസിക് തുടങ്ങിയവ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. 32 ജി ബിയിലേക്ക് മെമ്മറി വര്‍ധിപ്പിക്കാന്‍ സാധിക്കും. വില 3499 രൂപ. നിറം നീല.

Top