കാന്‍വാസ് ലാപ്ടാബ് : മൈക്രോമാക്‌സിന്റെ പുതിയ ടാബ്ലെറ്റ് എത്തുന്നു

ലാപ്‌ടോപ്പിന്റെയും ടാബ് ലെറ്റിന്റെയും ഹൈബ്രിഡ് രൂപത്തിലുള്ള ടാബ്ലെറ്റ് മൈക്രോമാക്‌സ് പുറത്തിറക്കുന്നു. മൈക്രോമാക്‌സിന്റെ പുതിയ ടാബ്ലെറ്റിന്റെ പേരാണ് കാന്‍വാസ് ലാപ്ടാബ്.

ലാപ്‌ടോപ്പിന്റെ ഉപയോഗവും ടാബ് ലെറ്റിന്റെ പ്രായോഗികതയും ഒത്തു ചേര്‍ന്ന ലാപ്ടാബിന്റെ വില 14,999 രൂപ മാത്രം. അടുത്തയാഴ്ച ലാപ്ടാബ് വിപണിയിലെത്തും.

ലാപ്ടാബിന്റെ സ്‌പെസിഫിക്കേഷന്‍സ്

ഒഎസ്- വിന്‍ഡോസ് 8.1 (വിന്‍ഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം) സ്‌ക്രീന്‍ – 10.1 ഇഞ്ച് ഐപി എസ് ഡിസ്‌പ്ലേ(റെസല്യൂഷന്‍ 1280 X 800 പ്രോസസര്‍- 1.33 ജിഗാഹെര്‍ട്‌സ് ക്വോഡ്‌കോര്‍ ഇന്റല്‍ ആറ്റം റാം- 2 ജിബി മെമ്മറി 32 ജിബി (മൈക്രോ എസ്ഡി കാര്‍ഡ് വഴി മെമ്മറി വര്‍ധിപ്പിക്കാം) ക്യാമറ- 2 മെഗാപിക്‌സല്‍ ബാറ്ററി ലൈഫ് 10 മണിക്കൂര്‍ കണക്ടിവിറ്റി – വൈഫൈ, ബ്ലൂടൂത്ത് 4.0, മൈക്രോ യു എസ് ബി 2.0, ത്രിജി സപ്പോര്‍ട്ട് പക്ഷേ വോയ്‌സ് കോളിങ് സൗകര്യമില്ല. ഭാരം1.1 കിലോഗ്രാം.

Top