മൈക്രോമാക്‌സിന്റെ കാന്‍വാസ് സില്‍വര്‍ 5 സ്മാര്‍ട് ഫോണ്‍ വിപണിയില്‍

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണെന്ന അവകാശവാദവുമായി മൈക്രോമാക്‌സിന്റെ കാന്‍വാസ് സില്‍വര്‍ 5 സ്മാര്‍ട് ഫോണ്‍ വിപണിയില്‍. 5.1 എം.എം തിക്‌നെസും 97 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. 17,999 രൂപയാണ് സില്‍വര്‍ 5 ന്റെ വില.

4ജി എല്‍.ടി.ഇ സപ്പോര്‍ട്ട് ഉണ്ടെന്നതാണ് ഈ ഫോണിന്റെ മറ്റൊരു മികവ്. ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം, സിംഗിള്‍ നാനോ സിം, 4.8 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, പിന്നില്‍ എട്ട് മെഗാ പിക്‌സല്‍ ക്യാമറ, മുന്നില്‍ അഞ്ച് മെഗാ പിക്‌സല്‍ ക്യാമറ, 1.2 ജിഗാ ഹെട്‌സ് പ്രൊസസര്‍, രണ്ട് ജി.ബി റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 2000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

Top