മൈക്രോഫിനാന്‍സ് പദ്ധതിയില്‍ വെള്ളാപ്പള്ളി ക്രമക്കേട് നടത്തിയെന്ന് വിഎസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വെള്ളാപ്പള്ളി വ്യാപക ക്രമക്കേട് നടത്തിയെന്ന് വിഎസ് ആരോപിച്ചു.

ക്രമക്കേടിനെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും സിബിഐ അന്വേഷണം വേണമെന്നും വിഎസ് വ്യക്തമാക്കി.

പാവപ്പെട്ട ഈഴവ സമുദായത്തിന് ലഭിക്കേണ്ട വായ്പ എസ്എന്‍ഡിപി നേതൃത്വം ഏറ്റെടുത്തു. സ്വകാര്യ ആവശ്യത്തിനായി എസ്എന്‍ഡിപി ഈ പണം ഉപയോഗിച്ചു. വായ്പ നല്‍കേണ്ട പണം വ്യാജരേഖ ഉപയോഗിച്ച് തിരിമറി നടത്തിയെന്നും വിഎസ് പറഞ്ഞു.

യാതൊരു ജാമ്യവുമില്ലാതെയാണ് എസ്എന്‍ഡിപിക്ക് പലിശ ലഭിച്ചത്. 2 ശതമാനം പലിശയ്‌ക്കെടുത്ത 15 കോടി രൂപ ജനങ്ങള്‍ക്ക് വായ്പ നല്‍കിയത് 12 ശതമാനം പലിശയ്ക്കാണ്. വായ്പ തട്ടിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top