മേഴ്സിഡസ് ബെന്‍സ് നിര്‍മാതാക്കള്‍ എ-ക്ലാസ് ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ചു

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെന്‍സ് പുതിയ എന്‍ട്രി ലെവല്‍ സെഡാനായ എ-ക്ലാസ് ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ചു. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക.

മേഴ്‌സിഡസ് ബെന്‍സ് എ-ക്ലാസ് ലിമോസിന്‍ അടുത്തിടെ സമാപിച്ച 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയില്‍ ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. എഎംജി വേര്‍ഷനിലും ലഭിക്കും.

മുന്നില്‍ ഷാര്‍പ്പ് ലുക്കിംഗ് എല്‍ഇഡി ഹെഡ്ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, എല്‍ഇഡി ടേണ്‍ ലൈറ്റുകളോടു കൂടിയ പുതിയ പുറം കണ്ണാടികള്‍ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു.

എ-ക്ലാസ് 5 ഡോര്‍ ഹാച്ച്ബാക്കിന്റെ അതേ വീല്‍ബേസ് എ-ക്ലാസ് 4 ഡോര്‍ നോച്ച്ബാക്കിന് ലഭിച്ചു. സ്പോര്‍ട്ടിയായ ഇരട്ട 5 സ്പോക്ക് അലോയ് വീലുകളിലാണ് മെഴ്സേഡസ് ബെന്‍സ് എ-ക്ലാസ് വരുന്നത്.

Top