മെഹ്ദിയുടെ വിവരങ്ങള്‍ തേടി കേരള പൊലീസ് ബംഗളുരുവില്‍

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന മെഹ്ദി മസ്‌റൂറിന്റെ വിവരങ്ങള്‍ അന്വേഷിച്ച് കേരള പൊലിസ് ബംഗളൂരിവില്‍. നെടുമ്പാശേരി വിമാനത്താവളത്തിനെതിരെയുണ്ടായ ബോംബ് ഭീഷണി സംബന്ധിച്ച അന്വേഷണത്തിന്‍െ ഭാഗമായാണ് പൊലീസ് ബംഗളുരൂവില്‍ എത്തിയിരിക്കുന്നത്.

മെഹ്ദിയുടെ പശ്ചിമ ബംഗാള്‍ ബന്ധമാണ് അന്വേഷണവുമായി പോലീസിനെ ബംഗളുരുവില്‍ എത്താന്‍ പ്രേരിപ്പിച്ചത്. എറണാകുളം റൂറല്‍ പൊലിസിലെ അന്വേഷണ സംഘമാണ് ഇപ്പോള്‍ ബംഗളൂവിരുവിലെത്തിയിരിക്കുന്നത്. ബംഗാളിലെ സിം കാര്‍ഡ് വിലാസത്തില്‍ നിന്നായിരുന്നു വിമാനത്താവളത്തിന് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയിരുന്നു.

ഒക്‌ടോബര്‍ 24 നായിരുന്നു വിമാനത്താവളങ്ങള്‍ക്കു നേരെ ഭീഷണിയുണ്ടായത്. ജൂണില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കുണ്ടായ ബോംബ് ഭീഷണിക്കു പിന്നിലും ഇയാളാണെന്നു പൊലിസ് സംശയിക്കുന്നുണ്ട്.

Top