മെസ്സിയെ രൂക്ഷമായി വിമര്‍ശിച്ച് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

ബ്രൂണേസ്ആയേര്‍സ്: ലയണല്‍ മെസ്സിയെ രൂക്ഷമായി വിമര്‍ശിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. മെസ്സിയെ ഇനിയും ലാളിക്കേണ്ട കാര്യമില്ലെന്ന് മറഡോണ തുറന്നടിച്ചു. ടീമിലെ മറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന പരിഗണന മാത്രമേ മെസി അര്‍ഹിക്കുന്നുള്ളൂ. മെസ്സിയുടെ മികവ് രാജ്യത്തിനൊപ്പമല്ല ക്ലബിനൊപ്പമാണ്.

റയല്‍ സോസിഡാഡിനെതിരെ നാല് ഗോള്‍നേടുന്ന താരമാണ് മെസ്സി. എന്നാല്‍ രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ മെസ്സി പന്തു തൊടാറില്ലെന്നും അര്‍ജന്റീനന്‍ ദിനപത്രം ഒലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറഡോണ പറഞ്ഞു.

അതേസമയം കോപ്പ അമേരിക്കയിലെ തോല്‍വിക്ക് മെസിയെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും മറഡോണ വ്യക്തമാക്കി. മെസി ആരേയെങ്കിലും കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. തോല്‍വിക്ക് മെസിയെ മാത്രം കുറ്റപ്പെടുത്താനാകില്ല. ചിലി മികച്ച രീതിയില്‍ കളിച്ചു.

മെസി ഒരു പ്രതിഭാസമായി തുടര്‍ന്നേക്കാം. ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന താരം അര്‍ജന്റീനന്‍ നിരയിലുണ്ട്. എന്നാല്‍ അര്‍ജന്റീനയ്ക്ക് പ്ലാന്‍ ബി ഇല്ലെന്നും മറഡോണ പറഞ്ഞു.

Top