മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് പെലെ

കൊല്‍ക്കത്ത: മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. തനിക്കും മാറഡോണയ്ക്കും ഒപ്പം പരിഗണിക്കാന്‍ കഴിയുന്ന കളിക്കാരനാണ് മെസിയെന്നും പെലെ പറഞ്ഞു.

ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ നെയ്മര്‍ക്ക് കഴിയുമെന്നു പറഞ്ഞ പെലെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നല്ല ടീമാണെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഫിഫയിലെ വിവാദങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Top