മെസിയുടെ മാജിക്കില്‍ സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക് സ്വന്തം

ബാഴ്‌സലോണ: ലയണല്‍ മെസിയുടെ മാന്ത്രിക ഗോളുകളുടെ കരുത്തില്‍ സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടം ബാഴ്‌സലോണ സ്വന്തമാക്കി. ഫൈനലില്‍ അത്‌ലറ്റിക് ബില്‍ബാവോയെ ബാഴ്‌സിലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. ബാഴ്‌സയ്ക്കു വേണ്ടി 20, 74 മിനിറ്റുകളില്‍ മെസിയും 36-ാം മിനിറ്റില്‍ നെയ്മറും ഗോള്‍ വല ചലിപ്പിച്ചു. 79-ാം മിനിറ്റില്‍ വില്യംസാണ് അത്‌ലറ്റിക് ബില്‍ബാവോയുടെ ആശ്വാസ ഗോള്‍ നേടിയത്.

ബാഴ്‌സയുടെ 27-ാം സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടമാണിത്. സീസണില്‍ ബാഴ്‌സ നേടുന്ന രണ്ടാം കിരീടവും.

Top