മെസിക്ക് വീണ്ടും റെക്കോര്‍ഡ്

മാഡ്രിഡ്: ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌ട്രൈക്കന്‍ ലയണല്‍ മെസിക്ക് വീണ്ടും റെക്കോര്‍ഡ്. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും മെസി സ്വന്തം പേരില്‍ കുറിച്ചു. ലീഗിലെ ഗ്രൂപ്പ് എഫ് മത്സരത്തില്‍ സൈപ്രസ് ക്ലബ് അപോയലിനെതിരേ ഹാട്രിക് നേടിയാണ് മെസി റെക്കോര്‍ഡ് നേട്ടം ആഘോഷിച്ചത്. ലാ ലീഗയിലെ ഗോള്‍ വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് നേടി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ഈ നേട്ടവും.

മെസിയുടെ ഹാട്രിക് മികവില്‍ അപോയലിനെ അവരുടെ തട്ടകത്തില്‍ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു.

71 ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് മുന്‍ സ്‌ട്രൈക്കര്‍ റൗള്‍ ഗോണ്‍സാലസിന്റെ റെക്കോര്‍ഡിനൊപ്പം നിന്നിരുന്ന മെസി ഹാട്രിക് നേടി ഗോള്‍ നേട്ടം 74-ല്‍ എത്തിച്ചു. മത്സരത്തിലെ നാലാം ഗോള്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് നേടി. സുവാരസ് ബാഴ്‌സയ്ക്ക് വേണ്ടി നേടിയ ആദ്യ ഗോളാണിത്.

Top