‘മെസഞ്ചര്‍’ ദൗത്യം അവസാനിപ്പിച്ചു

വാഷിംഗ്ടണ്‍: സൗരയൂഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമായ ബുധനെക്കുറിച്ച് പഠിക്കുന്നതിനായി നാസ 11 വര്‍ഷം മുമ്പ് വിക്ഷേപിച്ച മെസഞ്ചര്‍ പേടകത്തിന്റെ പ്രവര്‍ത്തനം നിലച്ചു. വ്യാഴാഴ്ച പേടകം ബുധന്റെ ഉപരിതലത്തില്‍ പതിച്ചതായി നാസ വൃത്തങ്ങള്‍ അറിയിച്ചു. സെക്കന്‍ഡില്‍ 3.91 കിലോമീറ്റര്‍ വേഗത്തിലായിരുന്നു പേടകത്തിന്റെ പതനം. ഭൂമിക്ക് എതിര്‍വശത്തുള്ള ഗ്രഹപ്രതലത്തിലാണ് പേടകം പതിച്ചത്. അതുകൊണ്ടുതന്നെ, തത്സമയം ഇത് വീക്ഷിക്കാനായില്ല.

2004 ലാണ് നാസ ബുധന്‍ ലക്ഷ്യമാക്കി മെസഞ്ചര്‍ വിക്ഷേപിച്ചത്. 2011 ല്‍ മെസഞ്ചര്‍ വാഹനം ബുധന്റെ ഭ്രമണപഥത്തില്‍ എത്തി. ഒരു വര്‍ഷത്തെ ദൗത്യ കാലയളവായിരുന്നു മെസഞ്ചറിന് നാസ നിശ്ചയിച്ചിരുന്നത് എന്നാല്‍ നാല് വര്‍ഷത്തോളം പേടകം ബുധനെ നിരീക്ഷിച്ചു. നാലുവര്‍ഷത്തെ നിരീക്ഷണത്തിനിടെ പല സുപ്രധാന കണ്ടുപിടിത്തങ്ങളും മെസഞ്ചര്‍ നടത്തിയിട്ടുണ്ട്.

Top