മെസഞ്ചര്‍.കോം: ഫെയ്‌സ്ബുക്കിന്റെ പുതിയ സന്ദേശ കൈമാറ്റ സംവിധാനം

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സ്വതന്ത്ര്യമായി. മെസഞ്ചര്‍.കോം എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പുതിയ സന്ദേശ കൈമാറ്റ സംവിധാനം അവതരിപ്പിച്ചു. ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന ഫെയ്‌സ്ബുക്കിന്റെ പുതിയ പതിപ്പാണ് Messenger.com നേരത്തെ ഇത് സ്വതന്ത്ര്യ ഡെസ്‌ക്ടോപ്പ് പതിപ്പായി ഉണ്ടായിരുന്നെങ്കിലും അത് ഫെയ്‌സ്ബുക്ക് ഇടക്കാലത്ത് പിന്‍വലിച്ചിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മെസഞ്ചര്‍ ആപ്ലികേഷന്‍ ലഭിച്ചിരുന്നു.

തങ്ങളുടെ സേവനങ്ങള്‍ ‘സ്റ്റാന്റ് എലോണ്‍’ ആക്കുക എന്നത് ലക്ഷ്യമാണെന്ന് കഴിഞ്ഞ ഫെയ്‌സ്ബുക്ക് ഡെവലപ്പേര്‍സ് മീറ്റില്‍ ഫെയ്‌സ്ബുക്ക് സിഇഒ സൂക്കര്‍ബര്‍ഗ്ഗ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് Messenger.comല്‍ ലഭ്യമാകുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മെസഞ്ചര്‍ ആപ്ലികേഷന്റെ പരിഷ്‌കൃത പതിപ്പും ലഭ്യമാണ്.

ഗൂഗിള്‍ചാറ്റ്, ഹാങ്ങ്ഔട്ട് എന്നിങ്ങനെയുള്ള ആപ്ലികേഷനുകളുടെ സംവിധാനങ്ങള്‍ നല്‍കുന്നതാണ് പുതിയ ചാറ്റിങ്ങ് വിന്‍ഡോ. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വച്ചു തന്നെ Messenger.comല്‍ ലോഗിന്‍ ചെയ്യാം.

കഴിഞ്ഞ ഡെവലപ്പേര്‍സ് മീറ്റില്‍ തന്നെയാണ് ഈ പരിഷ്‌കൃത പതിപ്പും അവതരിപ്പിച്ചത്. ശരിക്കും ഫെയ്‌സ്ബുക്ക് വാങ്ങിയ വാട്ട്‌സ്ആപ്പ് പോലുള്ള ഇന്‍സ്റ്റന്റ് സന്ദേശ ആപ്ലികേഷനുകള്‍ക്ക് തന്നെയാണ് ങലലൈിഴലൃ.രീാ വെല്ലുവിളിയാകുക എന്നാണ് വിലയിരുത്തല്‍.

Top