മെഴ്‌സിഡസ് മെയ്ബാക്ക് എസ് 600 ഇന്ത്യന്‍ വിപണിയിലെത്തി

മെഴ്‌സിഡിസ് മെയ്ബാക്ക് എസ്600 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 2.6 കോടി രൂപയാണ് ഈ വാഹനത്തിന്റെ പൂനെ ഷോറൂം വില. മെയ്ബാക്ക് എസ്600 മോഡലിനെ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് മെഴ്‌സിഡിസ് ചെയ്യുന്നത്.

6.0 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് മെയ്ബാക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ പെട്രോള്‍ എന്‍ജിന്‍ 523 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 829.76 എന്‍എം ആണ് ടോര്‍ക്ക്. ഒരു 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കും.

അറ്റന്‍ഷന്‍ അസിസ്റ്റ,് പ്രീ സേഫ്, കൊളിഷന്‍ പ്രിവന്‍ഷന്‍ അസിസ്റ്റ് പ്ലസ്, മെഴ്‌സിഡിസ് എംബ്രേസ് സീറ്റ് ബെല്‍റ്റ് എയര്‍ബാഗുകള്‍ ,ഒക്കുപ്പന്‍ഡ് ക്ലാസ്സിഫിക്കേഷന്‍ സിസ്റ്റം, ഒമ്പത് എയര്‍ബാഗുകള്‍ എമ്മിവയാണ് മെയ്ബാക്കിലെ സുരക്ഷാസംവിധാനങ്ങള്‍.

ഇന്ത്യയില്‍ മെഴ്‌സിഡിസ് നടപ്പുവര്‍ഷം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച 15 മോഡലുകളില്‍ പന്ത്രണ്ടാമത്തേതാണ് ഈ മെയ്ബാക്ക് മോഡല്‍.

ബെന്‍ലെ ഫ്‌ലൈയിങ് സ്പര്‍ വി12, റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 എന്നീ അത്യാഡംബരങ്ങളോടാണ് മെഴ്‌സിഡിസ് മെയ്ബാക്ക് എസ്600 വിപണിയില്‍ മത്സരിക്കുക.

Top