മെഴ്സിഡസ് ബെന്‍സ് ജി-ക്ലാസ്; ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു

വാഹന പ്രേമികള്‍ക്ക് ആവേശവുമായി മെഴ്സിഡസ് ബെന്‍സിന്റെ ജി-ക്ലാസ് എസ്യുവിയുടെ ഓള്‍ ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു. വാഹനം എപ്പോള്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.

മാത്രമല്ല ജി-ക്ലാസ് എസ്യുവിക്ക് ഈ വര്‍ഷം നാല്‍പ്പത് വയസ് തികയുകയാണെന്ന പ്രത്യേകതയും ഉണ്ട്.

വാഹനത്തിന് 300 കിലോമീറ്ററിലധികം റേഞ്ചുണ്ടാകുമെന്നും ഇലക്ട്രിക് വേര്‍ഷനാകുന്നതോടെ വാഹനത്തിന്റെ വില കൂടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഡൈമ്ലര്‍ സിഇഒ ഓല കൊളേനിയസാണ് ഇക്കാര്യം അറിയിച്ചത്.

Top