മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യ 465 റണ്‍സിന് പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 465 റണ്‍സിന് പുറത്തായി. നാലാം ദിനം എട്ടിന് 462 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്ന് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ഓള്‍ഔട്ടായി. മുഹമ്മദ് ഷാമി(12), ഉമേഷ് യാദവ്(പൂജ്യം) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഇതോടെ ഓസ്‌ട്രേലിയ്ക്ക് 65 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചു.ഓസ്‌ട്രേലിയ്ക്കായി റയാന്‍ ഹാരിസ് നാലും മിച്ചല്‍ ജോണ്‍സണ്‍ മൂന്നും നാഥാന്‍ ലിയോണ്‍ രണ്ടും വിക്കറ്റും വീഴ്ത്തി.

Top